നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചുറ്റുപാടുകള്‍ അത്ര അനുകൂലമാവില്ല. യാത്ര കഴിവതും ഒഴിവാക്കുക. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളാല്‍ അനാവശ്യ ചെലവ് വര്‍ദ്ധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രകൊണ്ട് പല പ്രയോജനങ്ങളും സിദ്ധിക്കും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആശാവഹമായ പല മാറ്റങ്ങളും സംഭവിക്കാം. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഹന ലഭ്യത ഉണ്ടാകും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത് നല്ലത്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്.
