നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 30 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യ നില ഉത്തമം. പ്രയാസങ്ങള്‍ ചിലതൊക്കെ ഇല്ലാതാവും സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങളില്‍ അലംഭാവം അരുത്. ദൈവിക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദാമ്പത്യ ബന്ധം വിജയിക്കും. സാമ്പത്തികമായി ഈ അത്ര നന്നല്ല എന്നാല്‍ മന: സമാധാനം ലഭിക്കും. മുതിര്‍ന്നവരെ അനുസരിച്ചുപോകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രകള്‍ കഴിവതും കുറയ്ക്കുനത് ഉചിതം. ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരുമായി ഒത്തുചേര്‍ന്നു പോവും. അവിഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില്‍ ചാടിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഇല്ലാതാവാന്‍ സാധ്യത. വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതിരിക്കുക ഉത്തമം. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി മെച്ചമുണ്ടാവുന്ന പല പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. കൃഷി ലാഭകരമാകും. ഔദ്യോഗിക രംഗത്ത് വിഷമസന്ധികളുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും.
