നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 08 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരങ്ങളുമായി പിണങ്ങാനിടവരും. പൂര്‍വിക സ്വത്ത് ലഭിക്കൂം. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹപ്രവര്‍ത്തകരോട് സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏവരും സ്‌നേഹത്തോടെ പെരുമാറും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന് സാദ്ധ്യത. പൊതുവെ മെച്ചപ്പെട്ട ദിവസം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.