നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 9 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 9 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത. അതിഥികളുടെ സന്ദര്‍ശനം ഉണ്ടായേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പരമ്പരാഗത സ്വത്തു ലഭിക്കാന്‍ സധ്യത കാണുന്നു. മാതാവിന്‍റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക്‌ സാധ്യത. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക്‌ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. ജോലി സ്ഥലത്ത്‌ അംഗീകാരം ലഭിക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി പല നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യം പൊതുവേ മെച്ചം. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം.