നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത്‌ സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക്‌ പാത്രമാവും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക് അപമാനസാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹോദരങ്ങളുടെ വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത.