നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 11 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 11 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്‍ഷിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മീയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നില സാമാന്യം മെച്ചമായിരിക്കും. കാര്‍ഷികരംഗത്ത് പ്രതിസന്ധി. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മുന്‍ കാല സുഹൃത്തുക്കളുമായി അടുത്തിടപഴകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൈതൃക വസ്തുക്കള്‍ ലഭിക്കും. കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവേ അവശ്യം സംയമനം പാലിക്കുന്നത് വിജയത്തിലേക്ക് നയിക്കും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അതിഥി സല്‍ക്കാരങ്ങളില്‍ സംബന്ധിക്കും. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ മെച്ചപ്പെട്ട ദിവസം. വാഹന ലബ്ധിക്ക് സാധ്യത. ചിട്ടി, ലോണ്‍ എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആദായം പല തരത്തിലും ഉണ്ടാവും. രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവേ നല്ല സമയമാണിത്‌. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ നില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക്‌ സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്‌.