നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 14 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മീയവും ദൈവികവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന് സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വീട്ടിലെ ചുറ്റുപാടുകള്‍ മെച്ചമാവും. സഹോദര സഹായം ലഭിക്കും. ജോലിയില്‍ ഉന്നതരുടെ പ്രീതിക്ക് പാത്രമാകും. ഉദ്യോഗക്കയറ്റത്തിന് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുക്കളാലും സന്താനങ്ങളാലും അധിക ചെലവുണ്ടാകും. പൊതുവേ സമയം അത്ര നന്നല്ല എന്ന തോന്നല്‍ ഉണ്ടാകും. ആഹാരത്തോട് വിരക്തിയുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിലക്കൂടിയ ആഡംബര വസ്തുക്കള്‍ വാങ്ങാനായി കൂടുതല്‍ പണം ചെലവഴിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മീയവും ദൈവികവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന് സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മോശമായ നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണവരവ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അടച്ചു തീരാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. ആദായ മാര്‍ഗ്ഗങ്ങള്‍ പലതും പുതുതായി ഉണ്ടാവും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. വിമര്‍ശനങ്ങളെ അവഗണിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പിതാവിന്റെ ആരോഗ്യ നില തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്.
