നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 18 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 18 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച്‌ വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതി.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക്‌ വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ സൂക്ഷിക്കുക. ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലാഭമുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യം പൊതുവെ മെച്ചപ്പെടും. ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. പുതിയ ചുമതലകളേറ്റെടുക്കേണ്ടിവരും. മക്കളുടെ പഠനം പുരോഗമിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. വീണ്‌ പരുക്കേല്‍ക്കാനിടയുണ്ട്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മെച്ചം അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൃഷി ലാഭകരമാകും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും.