നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 19 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യ നില പൊതുവേ മെച്ചം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഡംബര വസ്തുക്കള്‍ ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും. കൃഷി ലാഭകരമാകും. ഔദ്യോഗിക രംഗത്ത് വിഷമസന്ധികളുണ്ടാകും. മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. പിതാവിന്‍റെ ആരോഗ്യം മോശമാകാനിടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നത പഠനത്തിനവസരമുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക് ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ് കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും.
