നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 21 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 21 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യകലഹം. സന്താനങ്ങളില്‍നിന്നും ധനസഹായം. രോഗശാന്തി. ദീര്‍ഘകാലത്തേക്ക്‌ പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്‌മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. സന്തോഷകരമായ യാത്രകള്‍ക്ക്‌ അവസരമുണ്ടാകും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത. സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക്‌ ഉയര്‍ച്ച. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന്‌ അപകടസാധ്യത. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൂര്‍വികഭൂമി ലഭ്യമാകും. കേസുകളില്‍ അനുകൂലമായ തീരുമാനം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീടിന്‌ കേടുപാടുകളുണ്ടാകും. അലങ്കാര വസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കുടുംബസ്വത്ത്‌ ഭാഗം വച്ചു കിട്ടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത്‌ സ്ഥിതി മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉന്നതരുമായി ഇടപെടാന്‍ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുമായോ സുഹൃത്തുക്കളുമായോ വ്യക്തപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ ഉത്തമം.