നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 22 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 22 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നതരുമായി ബന്ധപ്പെട്ട്‌ പല കാര്യങ്ങളും സാധിക്കും. ജോലിസ്ഥലത്ത്‌ ഉന്നതരുടെ പ്രീതിക്ക്‌ പാത്രമാവും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഒരുമയോടെ കാര്യങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ശ്രമിക്കണം. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളിലും മുടക്കം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദൈവിക കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കച്ചവടത്തില്‍ പുരോഗതിയുണ്ടാവും. പ്രവര്‍ത്തന രംഗത്ത് മെച്ചം ഉണ്ടാകുന്നതാണ്‌. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പണ വരവ്‌ അധികരിക്കുന്നതാണ്‌. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്‌. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.