നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 24 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 24 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലി സ്ഥലത്ത്‌ അംഗീകാരം ലഭിക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പരിശ്രമം കൊണ്ട്‌ പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉന്നതരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ്‌ കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഉചിതമല്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്‌. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ്‌ ഉണ്ടായേക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത. ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അയല്‍ക്കാരോടും ബന്ധുക്കളോടും സ്‌നേഹത്തോടെ പെരുമാറുന്നത്‌ ഉത്തമം. പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക്‌ സാധ്യത. പലവിധത്തിലും പണം കൈവരാന്‍ അവസരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും.