നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 25 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാവിന്റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക് സാധ്യത. ആരോഗ്യ നിലയില്‍ ചെറിയ മാറ്റം കാണുന്നു. യാത്രകൊണ്ട് പ്രയോജനം ഉണ്ടാവും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. സന്തോഷകരമായ യാത്രകള്‍ക്ക് അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൂര്‍വികഭൂമി ലഭ്യമാകും. കേസുകളില്‍ അനുകൂലമായ തീരുമാനം. സഹോദരങ്ങളില്‍നിന്ന് ധനസഹായം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വീടിന് കേടുപാടുകളുണ്ടാകും. അലങ്കാര വസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അയല്‍ക്കാര്‍ ബഹുമാനിക്കും. ചുറ്റുപാടുകളില്‍ വ്യത്യാസമുണ്ടാവും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. കൃഷി ലാഭകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങള്‍വഴി കൂടുതല്‍ സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധി. പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുരുതുല്യരായവരില്‍നിന്ന് അകലും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളില്‍ അനുകൂല തീരുമാനം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങള്‍ക്ക് അരിഷ്ടത. സാഹിത്യമേഖലയില്‍ അംഗീകാരം. വാഹനം വാങ്ങാന്‍ അവസരമുണ്ടാകും. കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം.
