നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ആഗസ്റ്റ്‌ 01 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ആഗസ്റ്റ്‌ 01 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുരുതുല്യരായവരില്‍നിന്ന്‌ അകലും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മത്സരപ്പരീക്ഷകളില്‍ വിജയം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. പ്രേമബന്‌ധം ദൃഢമാകും. വിവാഹാലോചനകള്‍ പുരോഗമിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും. വാഹനസംബന്‌ധമായി കേസ്സുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പ്രൊമോഷന്‍ ലഭിക്കും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദരരോഗങ്ങള്‍ക്ക്‌ സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പെണ്‍കുട്ടികളുടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുന്നതാണ്‌. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ശുഭ വാര്‍ത്ത ശ്രവിക്കാനുള്ള ഭാഗ്യം കൈവരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്‌. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട സമയം. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌.