നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ആഗസ്റ്റ് 02 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശാസ്ത്രജ്ഞന്മാര്ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനങ്ങളില്‍ നിന്ന് അപകടസാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. രാസവസ്തുക്കളില്‍ നിന്ന് അപകടസാധ്യതയുണ്ട്. ദൂരയാത്രചെയ്യും. അധികാരികളുടെ സഹായം ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. കൃഷികാര്യങ്ങളില്‍ താല്പര്യം കാണിക്കും. ഉല്ലാസയാത്ര പോകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പുതിയ ജോലി അറിയിപ്പ് കിട്ടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗങ്ങള്‍ ശമിക്കും. ഉന്നതപഠനത്തിനവസരമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
