നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ ആത്മാര്‍ത്ഥത കാട്ടുക. യാത്രയില്‍ ജാ‍ഗ്രത പാലിക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും ധനപരമായ മെച്ചം ഉണ്ടാകും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏത്‌ പ്രവൃത്തിയും നന്നായി ആലോചിച്ച്‌ മാത്രം ചെയ്യുക. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക്‌ സാധ്യത. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹോദര സമാഗമം ഉണ്ടാകും കരാറുകളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുക. ശുഭവാര്‍ത്താ ശ്രവണത്തിന്‌ സാധ്യത. ആപത്തില്‍ പെട്ടവരെ സഹായിക്കാനുള്ള മനസ്‌ കാട്ടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹപ്രവര്‍ത്തകരുമായി യോജിച്ചു പോകാന്‍ ശ്രമിക്കുന്നത്‌ നന്ന്‌. സഹോദര സമാഗമം ഉണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ ഉത്തമം. ഏത്‌ പ്രവൃത്തിയും നന്നായി ആലോചിച്ച്‌ മാത്രം ചെയ്യുക. സര്‍ക്കാര്‍ ജോലിക്ക്‌ സാധ്യത. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക്‌ സമയം അനുകൂലമാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാപാരത്തില്‍ മാന്ദ്യത ഉണ്ടായേക്കും. പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടാവില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്‌ ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. ആര്‍ക്കും മുന്‍കൂട്ടി ഒന്നും തന്നെ വാഗ്‌ദാനം ചെയ്യരുത്‌.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ്‌ പൊതുവേ കുറവായിരിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും.