നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 28 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 28 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

<iframe width="560" height="315" src="https://www.youtube.com/embed/gfKH-GXCNIA?si=FroRmZz7nJcOlSRc" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe>

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്‌. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത്‌ നന്ന്‌. യാത്രകൊണ്ട്‌ കൂടുതല്‍ അലച്ചില്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പണ വരവ്‌ അധികരിക്കുന്നതാണ്‌. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാഹന ലഭ്യത ഉണ്ടാകും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇല്ലാതാകും. മുഖ്യമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുന്നത്‌ നല്ലത്‌. വഴക്ക്‌ സംബന്ധിച്ച കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്‌. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകും.

 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കര്‍ക്കിടകം നിങ്ങളോട്‌ അടുപ്പമുള്ള എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ ശുഭ വാര്‍ത്ത ശ്രവിക്കാനുള്ള ഭാഗ്യം കൈവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. പൊതുവേ നല്ല സമയം. എങ്കിലും അമിതമായ വിശ്വാസം ആപത്തുണ്ടാക്കും. ഏതിലും ജാഗ്രതയോടെ പെരുമാറുക. കലാരംഗത്തുള്ളവര്‍ക്ക്‌ മെച്ചമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിതമായി ധനവരവ്‌ കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആദായം വര്‍ദ്ധിക്കാന്‍ പല പ്രവൃത്തികളും നന്നായി ചെയ്തു തീര്‍ക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങള്‍ പലതും നടക്കും. പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക്‌ സാധ്യത.