നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 29 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളില്‍ അനുകൂല തീരുമാനം. രോഗശാന്തി.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാരംഗത്ത് ശോഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദ്യാസംബന്‌ധമായ തടസ്സംമാറും. പ്രേമബന്‌ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില്‍ പ്രതികൂലഫലം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുരുതുല്യരായവരില്‍നിന്ന് അകലും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത് ഉയര്‍ച്ച.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വീടിന് കേടുപാടുകളുണ്ടാകും. അലങ്കാര വസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
