നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഫെബ്രുവരി 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഫെബ്രുവരി 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുമായി യോജിച്ച്‌ പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന്‌ പോകാതിരിക്കുന്നത്‌ ഉത്തമം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളും വിജയിക്കുന്നതാണ്‌. അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും. കരര്‍, ഉടമ്പടി എന്നിവയില്‍ ഒപ്പുവയ്ക്കാതിരിക്കുക ഉത്തമം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത്‌ നല്ലത്‌. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു. പൊതുവേ സാധാരണ ഫലം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സരസമായ സംഭാഷണങ്ങള്‍ കൊണ്ട്‌ ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ അപവാദങ്ങള്‍ക്ക്‌ ഇരയാവും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത വിശ്വാസം ആപത്തുണ്ടാക്കും. പൊതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. സ്വത്ത്‌ തര്‍ക്കങ്ങളില്‍ വിജയമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗക്കയറ്റം ഉണ്ടാകും. അമിതമായ വിശ്വാസം പല നഷ്ടങ്ങള്‍ക്കും സാധ്യത. ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്‍പര്യം കാട്ടും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യമായ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സമ്മിശ്രമായ ഫലമാണ്‌ ബുധനാഴ്ച അനുഭവപ്പെടുക. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും.