നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 02 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യരംഗത്ത് ഉജ്ജ്വല വിജയം കൈവരിക്കും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എതിരാളികളെ തോല്‍പ്പിക്കും. ഉദ്യോഗത്തില്‍ മേലധികാരിയുടെ പ്രീതി സമ്പാദിക്കും. ജോലി ഭാരം കുറയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയുന്നത് ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും പ്രബലരുടെ സഹായം ലഭ്യമാകും.
