നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 03 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച് വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പിതാവിന്‍റെ ബന്ധുക്കളുമായി സ്വത്തു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. വിടേശയാത്രയ്ക്ക് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് സൂക്ഷിക്കുക. ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലാഭമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രബലരുടെ സഹായം ലഭ്യമാകും. പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അയല്‍ക്കാരുമായുള്ള അടുപ്പം വര്‍ദ്ധിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശയാത്ര ശരിയാകും. ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും.
