നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 04 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 04 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരു തുല്യരില്‍നിന്ന്‌ സഹായം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന്‌ ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏര്‍പ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവാഹ ആലോചനയുമായി ബന്ധപ്പെട്ട്‌ അപമാനം നേരിടാന്‍ സാധ്യതയുണ്ട്‌. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്‌.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്‌. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരെയും അന്ധമായി വിശ്വസിക്കരുത്‌. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലി സംബന്ധിച്ച്‌ ധരാളം യാത്ര ചെയ്യേണ്ടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടായേക്കും. കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തു പോവും. ജോലി സ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും.