നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 06 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അതിഥികളുടെ സന്ദര്‍ശനം ഉണ്ടായേക്കും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാവും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പരമ്പരാഗത സ്വത്തു ലഭിക്കാന്‍ സധ്യത കാണുന്നു. മാതാവിന്റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചികിത്സകളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവും. ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ അലച്ചില്‍, ടെന്‍ഷന്‍ എന്നിവയ്ക്ക് സാധ്യത. വാഹനം, ഗൃഹം എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാവും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത. അയല്‍ക്കാരുമായി ചില്ലറ രസക്കേടുണ്ടാവും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പലവിധം ആദായം ലഭിക്കാന്‍ സാധ്യത. വാഹന യാത്ര കഴിവതും ശ്രദ്ധയോടെ നടത്തുക.
