നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 07 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജനുവരി 07 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയിലെ ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിസ്ഥലം, കുടുംബം എന്നിവിടങ്ങളിലെ അന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൂരെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹോദരങ്ങളുടെ വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. താഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്‍ഷിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നില സാമാന്യം മെച്ചമായിരിക്കും. കാര്‍ഷികരംഗത്ത് പ്രതിസന്ധി. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആത്മീയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആദായം പല തരത്തിലും ഉണ്ടാവും. രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.