നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജൂൺ 1 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക..
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ശല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. മിതമായ സംഭാഷണം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാതിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങളുടെ ഭാവിക്കായി പല സല്‍പ്രവര്‍ത്തികളിലും ഏര്‍പ്പെടും. പൊതുവേ സാമാന്യ നിലയാണ്. ജോലി ഭാരം വര്‍ദ്ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വില്‍പനയില്‍ ലാഭമുണ്ടാകും. സാമ്പത്തിക വിഷമതകള്‍ മാറും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത് വിശ്വസിക്കരുത്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടോ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശാസ്ത്രജ്ഞന്‍മാര്‍ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും.
