നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 02 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 02 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അയല്‍ക്കാരോട്‌ അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്‌. അതിരുവിട്ട്‌ ആരെയും വിശ്വസിക്കരുത്‌. ഏതിലും ജാഗ്രത പാലിക്കുക. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശ യാത്ര, വിദേശത്തു നിന്ന്‌ ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം. പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളുടെ വരവ്‌ ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക്‌ ശേഷം മെച്ചപ്പെട്ട സമയം. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഊഹക്കച്ചവടത്തിലൂടെ അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ നിരാശ ഉണ്ടാകും. ആരോഗ്യ രംഗം മധ്യമം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളാല്‍ ചെലവ്‌ വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏവരോടും സഹകരിച്ച്‌ പെരുമാറുന്നത്‌ നന്ന്‌. അതിഥികളോട്‌ തര്‍ക്കിക്കാന്‍ നില്‍ക്കരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക്‌ പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അത്ര നല്ല സമയമല്ല.