നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏറെ ഉല്ലാസകരമായ ജീവിതം നയിക്കാന്‍ സാധിക്കും. അധിക ചെലവ് ഏര്‍പ്പെടാതെ സൂക്ഷിക്കുക. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ സ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അടുത്ത ബന്ധുക്കളുടെ വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന്‌ സാദ്ധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ്‌ എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൌഖ്യം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബന്ധു ഗൃഹങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച്‌ അനുകൂല സമയം. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. വിമര്‍ശനങ്ങളെ അവഗണിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.