നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച് 03 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രാക്‌ളേശം. കേസുകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗത്തില്‍ പ്രതിസന്‌ധിക്ക് സാധ്യത. വിദ്യാവിജയം. മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് നേട്ടം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്‌രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക് യോഗം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും. സ്വത്തു തര്‍ക്കങ്ങള്‍ക്ക് സാധ്യത. വിദേശ സഹായത്തിന് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മത്സരങ്ങളില്‍ വിജയം. കലാരംഗത്ത് പ്രശസ്തി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ധനനേട്ടം. കേസുകളില്‍ പ്രതികൂലമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന് സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദേശ സഹായത്തിന് സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കോടതി, പൊലീസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണ്. കാർഷിക മേഖലയിൽ നിന്ന് മികച്ച ആദായം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിച്ച പല കാര്യങ്ങളും വിജയിക്കുന്നതാണ്. അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുമായി യോജിച്ച് പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന് പോകാതിരിക്കുന്നത് ഉത്തമം.
