നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 05 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 05 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആദായകരവും മെച്ചപ്പെട്ടതുമായ ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ജോലി സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതാണ്‌.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വളരെ കൂടിയതും അനാവശ്യവുമായ ചെലവുകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മീയവും ദൈവികവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന്‌ സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മോശമായ നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉന്നതാധികാരികളെ അനുസരിച്ച്‌ പോവുക നന്ന്‌. ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സമീപ പ്രദേശങ്ങളിലെ പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അടുത്ത ബന്ധുക്കളുടെ വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന്‌ സാദ്ധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അലച്ചില്‍, അനാവശ്യമായ പണച്ചിലവ്‌ എന്നിവ ഫലം. ഉച്ചയ്ക്ക്‌ ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ സ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാഷ്ട്രീയം, പൊലീസ് എന്നീ രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ്‌ എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും.