നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 07 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 മാർച്ച്‌ 07 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക്‌ പാത്രമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സന്താനങ്ങളാല്‍ ചെലവ്‌ വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏവരോടും സഹകരിച്ച്‌ പെരുമാറുന്നത്‌ നന്ന്‌. അതിഥികളോട്‌ തര്‍ക്കിക്കാന്‍ നില്‍ക്കരുത്‌. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്‌രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മത്സരങ്ങളില്‍ വിജയം. കലാരംഗത്ത്‌ പ്രശസ്തി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനനേട്ടം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത്‌ നന്ന്‌. ഉറക്കം കുറയാന്‍ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ അലച്ചില്‍, പണം നഷ്ടം എന്നിവ ഉണ്ടായേക്കും. തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ അപവാദങ്ങള്‍ക്ക്‌ ഇരയാവും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അയല്‍ക്കാരുമായി യോജിച്ച്‌ പോകാന്‍ ശ്രമിക്കുക. ആരോടും അനാവശ്യമായി വഴക്കിന്‌ പോകാതിരിക്കുന്നത്‌ ഉത്തമം.