നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 01 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹം, ഗൃഹപ്രവേശം എന്നീ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊലീസ്‌, കോടതി എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പൊതുവേ നല്ല സമയമല്ല. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. പണം കളവു പോകാനിടയുണ്ട്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാപിതാക്കളെ അനുസരിച്ച്‌ പോവുക നന്ന്‌. ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദുരാരോപണം കേള്‍ക്കേണ്ടി വന്നേക്കും. ആരെയും തീര്‍ത്തു വിശ്വസിക്കരുത്‌. കരാറുകളില്‍ ആലോചിച്ചു മാത്രം ഏര്‍പ്പെടുക. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യ നില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക്‌ സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്‌.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ്‌ എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ പണച്ചിലവ്‌, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക്‌ ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങളുമായി പിണങ്ങാനിടവരും. പൂര്‍വിക സ്വത്ത്‌ ലഭിക്കൂം. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏവരും സ്‌നേഹത്തോടെ പെരുമാറും. പൊതുവേ മെച്ചപ്പെട്ട ദിവസം.