നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 03 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍നിന്ന് ധനസഹായം. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക് അപമാനസാധ്യത. ഉദ്ദേശങ്ങളില്‍ ചിലവ നടക്കില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
രാഷ്‌ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ലൌകിക വിഷയങ്ങളില്‍ നിരാശ.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക വിഷമതകള്‍ മാറും. ജോലിക്കുള്ള അറിയിപ്പ് കിട്ടും. കൃഷി ലാഭകരമാകും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത് ശോഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഔദ്യോഗിക രംഗത്ത് വിഷമ സന്ധികളുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും. പണം സംബന്ധിച്ച് ഏതു കാര്യവും ജാഗ്രതയോടെ ചെയ്യുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദേശത്തു നിന്ന് ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. സഹോദരസഹോദരീ സഹായം ലഭ്യമാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രചെയ്യേണ്ടിവരും. കച്ചടത്തില്‍ നിന്നും കൃഷിയില്‍ നിന്നും ഉള്ള ലാഭം വര്‍ദ്ധിക്കും.