നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 06 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 06 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്ക്‌ ദൂരദേശത്ത്‌ തൊഴില്‍ ലഭിക്കും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭൂമിസംബന്ധമായി ക്രയവിക്രയത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. ഫലപ്രദമായ ഔഷധസേവ കൊണ്ട്‌ രോഗവിമുക്‌തി ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പട്ടാളക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടും. പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അനുകൂല ഉത്തരവ്‌ ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട്‌ ചിലപ്പോള്‍ വെറുപ്പ്‌ കാണിക്കും. പുതിയ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹനശക്‌തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടു വിട്ടു കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്‌തമായിരിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക്‌ തടസ്സം നേരിടും. ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധാരാളം മത്സരങ്ങള്‍ നേരിടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബ ജീവിതം ആസ്വാദ്യമാകും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരേയും കണ്ണടച്ചു വിശ്വസിയ്‌ക്കരുത്‌. ആത്മാര്‍ത്ഥ മായി സഹകരിക്കുന്നവരോട്‌ ചിലപ്പോള്‍ വെറുപ്പ്‌ കാണിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിശേഷ വസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. മുന്‍കോപം നിയന്ത്രിക്കുക. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്‌തമായിരിക്കും. ആത്മവിശ്വാസക്കുറവ്‌ മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും.