നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 09 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനങ്ങളില്‍ നിന്ന് അപകടസാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശാസ്ത്രജ്ഞന്‍മാര്‍ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. രാസവസ്തുക്കളില്‍ നിന്ന് അപകടസാധ്യതയുണ്ട്. ദൂരയാത്രചെയ്യും. അധികാരികളുടെ സഹായം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രോഗങ്ങള്‍ ശമിക്കും. ഉന്നതപഠനത്തിനവസരമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടോ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ നല്ല സമയം. എങ്കിലും അമിതമായ വിശ്വാസം ആപത്തുണ്ടാക്കും. ഏതിലും ജാഗ്രതയോടെ പെരുമാറുക. കലാരംഗത്തുള്ളവര്‍ക്ക് മെച്ചമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അനുകൂല സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനവരവ് കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച് വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.
