നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 10 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യത. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും. പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാവും. സന്ധ്യയ്ക്ക് ശേഷം അത്ര ശോഭനമല്ല. കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത് നല്ലത്. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു. വിദേശ യാത്രയ്ക്ക് സാധ്യത. പൊതുവേ സാധാരണ ഫലം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും. കരര്‍, ഉടമ്പടി എന്നിവയില്‍ ഒപ്പുവയ്ക്കാതിരിക്കുക ഉത്തമം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും.
