
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 11 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ് പൊതുവേ കുറവായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ രംഗത്ത് മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യതഅനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്‌ധി.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത് കൂടുതല്‍ നേട്ടം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വൈദ്യശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. സാമ്പത്തികമായി പുരോഗമിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായ തടസ്സംമാറും. ഗരഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും.