നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 13 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 13 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത്‌ ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്‌ക്കും സാദ്ധ്യത. മനസ്സിന്‌ സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്‌ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച്‌ പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്‌ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പിതാവുമായോ പിതൃസ്‌ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത്‌ വില്‍ക്കേണ്ടി വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെയ്യാത്ത കുറ്റത്തിന്‌ അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യപരമായി ദോഷകാലം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക്‌ വിദേശത്ത്‌ തൊഴില്‍ ലബ്‌ധി ഉണ്ടാകാനിടയുണ്ട്‌.