നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 14 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അലസത ഉണ്ടായെന്നു വരാം. അമിത അധ്വാന ഭാരം മൂലം കുടുംബ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്നേക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, മനോസുഖം എന്നിവ പ്രതീക്ഷിക്കാം. പൊതു മധ്യത്തില്‍ അംഗീകാരം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, അംഗീകാരം,ആഗ്രഹാസാധ്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ബന്ധു സമാഗമത്തിനു സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യവും അലസതയും നിഴലിക്കുവാന് ഇടയുണ്ട്. അകാരണ വിഷാദം മൂലം ശുഭാപ്തി വിശ്വാസം കുറയാനും ഇടയുണ്ട്. തൊഴില്‍ ഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും നേട്ടം കൊയ്യാന്‍ കഴിയും. അവിവാഹിതര്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നത് മൂലം ശ്രദ്ധയും ഏകാഗ്രതയും കുറയാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വമുല്ല ജോലികള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ തട്ടയകറ്റാതെ പ്രയോജനപ്പെടുത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
