നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 15 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കും. ബാങ്കുദ്യോഗസ്ഥന്മാര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും. പുതിയ ചുമതലകളേറ്റെടുക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക് സാധ്യത. പ്രേമ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളിലും മുടക്കം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത് സ്ഥിതി മെച്ചപ്പെടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. വിദേശത്തു നിന്ന് ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. സഹോദരസഹോദരീ സഹായം ലഭ്യമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പണ വരവ് അധികരിക്കുന്നതാണ്. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കും. അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാകും.
