നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 16 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 16 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏതിലും ജാഗ്രത പാലിക്കുക. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏതു വിഷങ്ങളിലും മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത്‌ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിയിലെ ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില്‍ ഉദാസീനത അരുത്‌. ആരെയും അന്ധമായി വിശ്വസിക്കരുത്‌. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദൂരെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിസ്ഥലം, കുടുംബം എന്നിവിടങ്ങളിലെ അന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യം പൊതുവേ മെച്ചം. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും.