നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 21 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 21 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിച്ചു പോവുക ഉത്തമം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഔദ്യോഗിക രംഗത്ത് പല ഉയര്‍ച്ചകള്‍ക്കും സാധ്യത. ആദായം വര്‍ദ്ധിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏറ്റെടുക്കുന്ന മിക്ക കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രേമ കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായി മെച്ചപ്പെട്ട സമയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്. അകാരണമായ ഭയം വിട്ടുമാറും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഔദ്യോഗിക രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ജാഗ്രതവേണം. പൂര്‍വ്വിക ഭൂമി നഷ്ടപ്പെടാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിയമ പാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പല കഷ്ട നഷ്ടങ്ങളും ഉണ്ടായെന്നു വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് പൊതുവെ അനുകൂല സമയം. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. വിദേശത്തു നിന്ന് ആശാവഹമായ പല നേട്ടങ്ങളും ഉണ്ടാവും. ഗൃഹ നിര്‍മ്മാണത്തില്‍ കട ബാധ്യത ഏറാതിരിക്കാന്‍ ശ്രധിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഔദ്യോഗിക രംഗത്ത് പ്രൊമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം. അയല്‍ക്കാരുമായി ഒത്തുചേര്‍ന്ന് പോകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. വിദ്യാഭ്യാസപരമായി പലവിധ നേട്ടങ്ങളും ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം.