നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 22 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏതു വിഷയങ്ങളിലും ആത്മസംയമനം പാലിക്കുന്നത് ഉത്തമം. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ സഹായ സഹകരണം ലഭ്യമാവും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാനസികമായും ശാരീരികവുമായും സന്തോഷം നിറഞ്ഞ സമയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. തീര്‍ത്ഥയാത്ര സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാവും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത പണമിടപാടുകളില്‍ ലാഭമുണ്ടാവും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അമിത ചിലവ് നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയുന്നത് ഉത്തമം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അനാവശ്യമായ അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഉറക്കമില്ലായ്‌മ, അനാവശ്യ ചിന്ത എന്നിവയും ഫലം. അമിത വിശ്വാസം ആപത്തുണ്ടാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത് സഹകരണ മനോഭാവത്തോടെ പെരുമാറുക. ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാവും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശയാത്രയിലെ തടസ്സംമാറും. ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും.
