നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 23 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 23 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിക്കാതെ പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏതു വിഷങ്ങളിലും മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത്‌ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലിസ്ഥലം, കുടുംബം എന്നിവിടങ്ങളിലെ അന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൂരെയുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യം പൊതുവേ മെച്ചം. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ്‌ കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്‍വിക സ്വത്ത്‌ കൈവശം വന്നു ചേരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങളുടെ വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കള്‍ക്ക് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത്‌ മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. താഴില്‍രംഗത്ത് പ്രൊമോഷന്‍ ലഭിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷപ്രദമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.