നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 29 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദേശത്തു നിന്ന് പല സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യത. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത് നല്ലത്. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സമ്പാദ്യത്തിന് ആക്കം കൂട്ടും. കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രകൊണ്ട് പ്രയോജനം ഉണ്ടാവും. അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാവി ജീവിതത്തിലേക്ക് പലതും ആസൂത്രണം ചെയ്യും. സന്താന സൗഖ്യം ഉണ്ടാകും. കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്ര കഴിവതും കുറയ്ക്കുന്നത് നന്ന്. വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യത. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നതവിദ്യാഭ്യാസത്തിന് സാദ്ധ്യത. കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ സമയം കണ്ടെത്തും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും. അമിതാഹാരം ആപത്തുണ്ടാക്കും. യാത്രാ തടസം ഉണ്ടായേക്കും. ഉന്നതവിദ്യാഭ്യാസത്തിന് സാദ്ധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്തോഷ വര്‍ത്തമാനം കേള്‍ക്കാന്‍ സാധ്യത, എന്നിവ ഫലം. ഉന്നതാധികാരികളുടെ പ്രീതി ലഭിക്കാന്‍ സാധ്യത. പൊതുവേ പലതിലും പ്രതികൂലാവസ്ഥ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് മത്സരം ഒഴിവാക്കുക. യാത്രാ തടസം ഉണ്ടാകും. ധനവരവിന് സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ മോശമായ ദിവസമാണിന്ന്. അനാവശ്യ കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാതിരിക്കുക. സന്താനങ്ങള്‍ മൂലം അനാവശ്യ ചെലവുകള്‍ ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. അപവാദം കേള്‍ക്കാനിട വരും. രാഷ്ട്രീയത്തിലുള്ള പ്രമുഖരുമായി ബന്ധമുണ്ടാക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളാല്‍ അനാവശ്യ ചെലവിന് സാധ്യത. അപ്രതീക്ഷിത അതിഥി ആഗമനം. അതിഥികള്‍ വന്നുചേരാന്‍ സാധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.
