നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാപിതാക്കള്‍ക്ക്‌ ദുഃഖത്തിന്‌ സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്‌ധികള്‍ നീങ്ങും. കുടുംബാന്തരീക്ഷം സുഖകരമാവും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗസംബന്‌ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കും. വിദ്യാതടസ്സം മാറും. സാമ്പത്തിക പുരോഗതി. രാഷ്‌ട്രീയക്കാര്‍ക്ക്‌ നേട്ടം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാ സംബന്‌ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍ നിന്ന്‌ ശത്രു തുല്യമായ പെരുമാറ്റം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. രോഗശമനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം. പ്രേമരംഗത്ത് വിജയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രേമബന്‌ധം ശക്തമാകും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. അപ്രതീക്ഷിത കാര്യലാഭം. തൊഴില്‍രംഗത്ത്‌ പ്രൊമോഷന്‍ ലഭിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദാമ്പത്യ ബന്ധം ഉത്തമം. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ മെച്ചപ്പെട്ട ദിവസം. സാമ്പത്തികമായി മെച്ചപ്പെട്ട പല ഫലങ്ങളുമുണ്ടാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന്‌ സാധ്യത. ഊഹക്കച്ചവടത്തില്‍ നിന്ന്‌ പലതരത്തിലുള്ള ലാഭം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത്‌ പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാരംഗത്തുള്ളവര്‍ക്ക്‌ വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത്‌ വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.