നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഒക്ടോബർ 31 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയപ്രതീക്ഷ. ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉന്നതരുമായി ബന്ധപ്പെടും. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ വിജയമുണ്ടാകും. ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയില്‍ പ്രമോഷന് ലഭിക്കും. അവിചാരിതമായി പല കാര്യങ്ങളിലും വിഘ്നം നേരിടും. ഭക്ഷണ കാര്യങ്ങളില്‍ ജാഗ്രത വേണം. ദമ്പത്യ ബന്ധം ഉത്തമം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിയമ സംബന്ധമായ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആവശ്യ സമയങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലി സംബന്ധിച്ച് ധരാളം യാത്ര ചെയ്യേണ്ടിവരും. പണം സംബന്ധിച്ച പല പ്രശ്നങ്ങളും രമ്യമായി കൈകാര്യം ചെയ്യും. ആരെയും അന്ധമായി വിശ്വസിക്കരുത്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബാന്തരീക്ഷം മെച്ചമാക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആഡംബര വസ്തുക്കള്‍, ആഭരണം, പുതുവസ്ത്രം എന്നിവ ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പല നേട്ടങ്ങളും ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത.
