നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 01 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 01 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന്‌ അപകടസാധ്യത. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക്‌ പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ്‌ വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഔദ്യോഗിക രംഗത്ത്‌ വിഷമ സന്ധികളുണ്ടാകും. കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. വിദേശയാത്ര ശരിയാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത്‌ ശോഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. ആരോഗ്യ രംഗത്ത്‌ സ്ഥിതി മെച്ചപ്പെടും. പണം സംബന്ധിച്ച്‌ ഏതു കാര്യവും ജാഗ്രതയോടെ ചെയ്യുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്രചെയ്യേണ്ടിവരും. കച്ചടത്തില്‍ നിന്നും കൃഷിയില്‍ നിന്നും ഉള്ള ലാഭം വര്‍ദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്തു നിന്ന്‌ ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. സഹോദരസഹോദരീ സഹായം ലഭ്യമാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്‌.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത. പ്രേമ കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ദാമ്പത്യ ബന്ധം ശുഭകരം. സാമ്പത്തിക നിലയില്‍ മാറ്റമില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണം സംബന്ധിച്ച വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ഏതിലും സൂക്ഷ്‌മമായ ചിന്ത വേണം. ദുരാരോപണം കേള്‍ക്കേണ്ടി വന്നേക്കും. ആരെയും തീര്‍ത്തു വിശ്വസിക്കരുത്‌. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം. കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച്‌ അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.