നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 07 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാനഭാരവും മാനസിക സമ്മർദവും വർധിക്കും. വലിയ ധന ക്ലേശത്തിനു സാധ്യതയില്ല. എന്നാൽ അർഹതയ്ക്കനുസരിച്ചു പ്രതിഫലം ലഭിക്കണമെന്നില്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനപരമായ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. പ്രതീക്ഷിച്ച വായ്പ്പകള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവയില്‍ തടസാനുഭവങ്ങള്‍ കരുതണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ അംഗീകാരം, കാര്യ ലാഭം, പ്രവര്‍ത്തന നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കുന്നതിനാല്‍ കാര്യ നേട്ടം ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പേരും പ്രശസ്തിയും വർധിക്കും. ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ പലതും സാധിപ്പിക്കുവാൻ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രയത്നങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതിൽ നിരാശ തോന്നും. യാത്രാ വൈഷമ്യം, ഇച്ഛാ ഭംഗം മുതലായവയ്ക്കും സാധ്യത. സായാഹ്ന ശേഷം ആനുകൂല്യങ്ങൾ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മുന്തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാര ലാഭം, തൊഴിൽ നേട്ടം, ഭാഗ്യാനുഭവങ്ങൾ തുടങ്ങിയവ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാകും. കുടുംബാന്തരീക്ഷം ആത്മവിശ്വാസം പകരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബപരമായി കൂടുതല്‍ അധ്വാന ഭാരം വേണ്ടി വന്നേക്കാം. വ്യാപാര കാര്യങ്ങളില്‍ ലാഭം കുറയാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ വിഷമം തോന്നും. ആലോചനയില്ലാത്ത സംസാരം മൂലം വിഷമസാഹചര്യങ്ങൾ ഉണ്ടായേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.
