നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 09 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 09 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ അനുകൂല സമയം. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക്‌ സാധ്യത. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത്‌ അമിതഭാരം ഉണ്ടാകുമെങ്കിലും അംഗീകാരവും ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യം ഉത്തമം, പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക്‌ വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച്‌ വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അകാരണമായ ഭയാശങ്കകള്‍ ഒഴിവാക്കുക. ആരെയും അമിതമായി വിശ്വസിക്കരുത്‌. പ്രസിദ്ധരെ കണ്ടുമുട്ടാനിടയായേക്കും. വിടേശത്തു നിന്ന്‌ അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാനിട വരും..

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ സൂക്ഷിക്കുക. ഓഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലാഭമുണ്ടാകും. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ച.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യം പൊതുവെ മെച്ചപ്പെടും. ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. പുതിയ ചുമതലകളേറ്റെടുക്കേണ്ടിവരും. മക്കളുടെ പഠനം പുരോഗമിക്കും. പുതിയ ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. വീണ്‌ പരുക്കേല്‍ക്കാനിടയുണ്ട്‌. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മെച്ചം അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും. ഭാര്യയുടെ സഹായം ലഭിക്കും. വാഹനം മൂലം ചെലവ്‌ വര്‍ധിക്കും.