നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 15 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതിലും വിജയം ഉറപ്പാക്കാവുന്ന ദിവസമാണ്. മനസ്സിന് സന്തോഷകരമായ രീതിയില്‍ ഇഷ്ട വ്യക്തികളുമായി സമയം ചിലവഴിക്കാന്‍ കഴിയും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ തട്ടയകറ്റാതെ പ്രയോജനപ്പെടുത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാ വൈഷമ്യം, അമിത അധ്വാനം, മന സമ്മര്‍ദം തുടങ്ങിയവ വരാവുന്നതാണ്. ഊഹക്കച്ചവടത്തില്‍ പരാജയ സാധ്യതയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത അംഗീകാരം, ധന നേട്ടം, മന സന്തോഷം എന്നിവ പ്രതീക്ഷിക്കാം. പല തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
